വെള്ളാപ്പള്ളി ഓന്തിനെ പോലും നാണിപ്പിക്കുന്നു; സി.പി.എം കനത്ത വില നൽകേണ്ടി വരും

തിരുവനന്തപുരം: മതത്തേക്കാൾ പ്രാധാന്യം മനുഷ്യത്വത്തിനാണെന്ന ശ്രീനാരായണ ഗുരു ദർശനത്തിന്​ വിരുദ്ധമായി പ്രവർത ്തിക്കുന്ന സംഘപരിവാർ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ സ്ഥാനാർഥിയായി മകനെ അനുഗ്രഹിച്ചയച്ച വെള്ളാപ്പള്ളിക്ക് എസ് ​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി തുടരാനുള്ള അർഹത നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ്​ നേതാവ്​​ വി.എം. സുധീരൻ.

ആല പ്പുഴയിൽ സി.പി.എം സ്ഥാനാർത്ഥി ആരിഫിനോടൊപ്പമെന്ന് പറയുകയും തൃശൂരിൽ ബി.ജെ.പി നയിക്കുന്ന മുന്നണി സ്ഥാനാർഥിയായി അരങ്ങേറുന്നതിന് മകനെ നിയോഗിക്കുകയും ചെയ്തത് വെള്ളാപ്പള്ളി നടത്തിവരുന്ന കച്ചവട രാഷ്ട്രീയത്തിൻെറ ഭാഗമായ നാടകമാണ്. അഭിപ്രായ സ്ഥിരതയില്ലായ്മയുടെയും തികഞ്ഞ അവസരവാദത്തിൻറെയും സാമൂഹ്യ ജീർണ്ണതയുടെയും പ്രതീകമായ വെള്ളാപ്പള്ളി ഓന്തിനെ പോലും നാണിപ്പിക്കുന്ന നിലയിൽ നിറവും നിലപാടും മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.

ഒരു ഭാഗത്ത് സി.പി.എമ്മിൻെറ പ്രചാരകനായി നിൽക്കുകയും മറുഭാഗത്ത് ബി.ജെ.പി മുന്നണിയുടെ സ്ഥാനാർഥിയെ ആശീർവദിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളിയുടെ നിലപാട് സി.പി.എം നേതൃത്വം അംഗീകരിക്കുന്നുണ്ടോ എന്നും സുധീരൻ ചോദിച്ചു. തങ്ങൾ തന്നെ വർഗീയ ഭ്രാന്തനെന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളിയുമായിട്ടുള്ള കൂട്ടുകെട്ട് സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താൻ സി.പി.എം നേതൃത്വത്തിനാകില്ല.

സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിൻെറ ഇടനിലക്കാരനായി വെള്ളാപ്പള്ളി പ്രവർത്തിച്ചുവരുന്നത് കേരളീയ സമൂഹത്തിന് സംശയാതീതമായി ബോധ്യപ്പെട്ടിരിക്കുകയാണെന്നും ഒരു നിലക്കും ന്യായീകരിക്കാനാകാത്ത ഇത്തരം രാഷ്ട്രീയ കള്ളക്കളികൾക്ക് പിണറായി വിജയനും കൂട്ടർക്കും കനത്ത വില നൽകേണ്ടിവരുമെന്നും വി.എം സുധീരൻ അഭിപ്രായപ്പെട്ടു.


Tags:    
News Summary - vm sudeeran criticises vellappally nadesan's political stand -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.