ജനങ്ങളുടെ നെഞ്ചിൽ ചവിട്ടിയാകരുത് വികസനം; വിഴിഞ്ഞം പദ്ധതി ഉടൻ നിർത്തിവെക്കണമെന്ന് ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപത. പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് രൂപതയുടെ വിമർശനം. തുറമുഖ നിർമ്മാണം നിർത്തിവെച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തണം. തീര ശോഷണം ഇല്ലാതാക്കാൻ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നു.

രൂപതകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനും ഇടയലേഖനം ആഹ്വാനം ചെയ്തു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി, സഭാവിശ്വാസികൾ രംഗത്തിറങ്ങാനും ഇടയലേഖനത്തിലൂടെ ലത്തീൻ സഭ ആഹ്വാനം ചെയ്യുന്നുണ്ട്.

ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി ആകരുത് വികസനമെന്നും തീരദേശവാസികൾ അറബിക്കടലിൽ മുങ്ങിത്താഴുകയാണെന്നും ഇടയലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Vizhinam Project issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.