Posted On
date_range Updated On
date_range വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മൽസ്യതൊഴിലാളികൾ തിരിച്ചെത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മൽസ്യതൊഴിലാളികൾ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചക്ക് 12 മണ ിയോടെയാണ് മൽസ്യതൊഴിലാളികൾ തിരിച്ചെത്തിയത്. നാല് ദിവസമായി ഇവർക്കായി തെരച്ചിൽ നടത്തുകയായിരുന്നു. കാണാതായവരെ അന്വേഷിച്ച് വിഴിഞ്ഞത്ത് നിന്ന് പോയ മൽസ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. എല്ലാ ജില്ലകളിലും ജാഗ്രത പുലർത്താൻ കേന്ദ്രകാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മൽസ്യതൊഴിലാളികളോട് കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഡാമുകളിലെ ജലനിരപ്പും ഉയരുകയാണ്. നിലവിൽ 2307.12 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് പല ഡാമുകളുടെയും ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.