representative image

ശരീരം മണ്ണിലലിഞ്ഞാലും വിവേകാനന്ദ​ന്‍റെ ഹൃദയം ഇനിയും മിടിക്കും

കോഴിക്കോട്​: അപകടത്തിൽ പരിക്കേറ്റ്​ മസ്തിഷ്ക മരണം സംഭവിച്ച​ 59കാരന്‍റെ അവയവങ്ങൾ നിരവധി പേർക്ക്​ ജീവരക്ഷയാകും. ദേശീയപാത ബൈപാസ് ഹോട്ടലിലെ ജീവനക്കാര​നായ പന്തീരങ്കാവ്​ സ്വദേശി വിവേകാനന്ദന്‍റെ ഹൃദയമടക്കമുള്ള അവയവങ്ങളാണ്​ ദാനം ​ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചത്​.

വീടിനടു​ത്തുവെച്ച്​ സ്കൂട്ടറിൽനിന്ന്​ വീണ്​ തലക്ക്​ ഗുരുതര പരിക്കേറ്റ വിവേകാനന്ദനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്കമരണം ഉറപ്പിച്ചതോടെയാണ്​ ഹൃദയവും കരളും വൃക്കയുമടക്കം ദാനം ചെയ്യാൻ തീരുമാനിച്ചത്​. മെട്രോമെഡ്​ ആശുപത്രിയിൽ ചികിത്സയിലുള്ള മലപ്പുറം പാങ്​ സ്വദേശി തസ്നിമിനാണ് (33)​ ഹൃദയം ദാനം ​ചെയ്യുന്നത്​. പുലർച്ചയോടെ ശസ്​ത്രക്രിയ നടപടികൾ പൂർത്തിയാകും.

Tags:    
News Summary - Vivekananda's heart still beats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.