വിതുര പീഡനക്കേസ്​: ഒന്നാംപ്രതിക്ക്​ 37 വർഷം കഠിനതടവ്​

കോ​ട്ട​യം: വി​തു​ര പീ​ഡ​ന​ കേ​സി​ൽ ഒ​ന്നാം​​പ്ര​തി കൊ​ല്ലം ജു​ബൈ​ദ മ​ൻ​സി​ലി​ൽ സു​രേ​ഷി​ന്​ 37 വ​ർ​ഷം ക​ഠി​ന​ത​ട​വും 14,000 രൂ​പ പി​ഴ​യും. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ക, പ​ണം​പ​റ്റി പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്യു​ക, അ​നാ​ശാ​സ്യ കേ​​ന്ദ്രം ന​ട​ത്തു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കാ​ണ്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ജ​ഡ്ജി എ​സ്. സു​ഭാ​ഷ്​ ശി​ക്ഷ വി​ധി​ച്ച​ത്.

ഇ​തേ പെ​ൺ​കു​ട്ടി​യെ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്നെ​ന്ന കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ക്ക​പ്പെ​ട്ട്​ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് സു​രേ​ഷ്. സ​മാ​ന വി​ഷ​യ​ത്തി​ൽ മ​റ്റ്​ 22 കേ​സി​ലും ഇ​യാ​ൾ വി​ചാ​ര​ണ നേ​രി​ടു​ന്നു​ണ്ട്. ആ​ദ്യ കേ​സി​ലെ 24 വ​ർ​ഷം ത​ട​വ്​ ശി​ക്ഷ​യും ഇ​പ്പോ​ൾ വി​ധി​ച്ച 37 വ​ർ​ഷം ത​ട​വും ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ ആ​കെ ശി​ക്ഷ കാ​ലാ​വ​ധി 10 വ​ർ​ഷ​മാ​യി ചു​രു​ങ്ങും.

Tags:    
News Summary - Vithura Sexual Assault Case: Prime Accused Sentenced to 37 Years of Rigorous Imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.