മുക്കം: മലയാളിയുടെ കാർഷിക ഉത്സവമായ വിഷുവിെൻറ വരവറിയിച്ച് നാടെങ്ങും കൊന്നമരങ്ങൾ പൂത്തു. മേടമാസത്തിലെ വിഷുവിന് ഇത്തവണ കണിക്കൊന്ന കുംഭമാസത്തിൽതന്നെ പൂത്തിരുന്നു. സ്വർണവർണമണിഞ്ഞ് വഴിയോരങ്ങളിലും പുരയിടങ്ങളിലും പൂത്തുനിൽക്കുന്ന കണിക്കൊന്നകൾ കണ്ണിനും മനസ്സിനും കുളിരേകുകയാണ്.
വിഷുവിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൊന്നപ്പൂ. വിഷുപ്പുലരിയിൽ കണികണ്ടുണരാൻ കൃഷ്ണ വിഗ്രഹത്തോടൊപ്പം കണിക്കൊന്നയും നിർബന്ധമാണ്.വിഷുവുമായി ബന്ധപ്പെട്ട കൊന്നയുടെ െഎതീഹ്യം ഇങ്ങനെയാണ്: ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാരി ഒരു ദിവസം പൂജാകർമങ്ങൾക്കായി തെൻറ മകനെയാണ് അയച്ചത്.
കുട്ടിയുടെ നിഷ്കളങ്കമായ പൂജാകർമങ്ങളിലും കുസൃതിയിലും സംപ്രീതനായ ഭഗവാൻ ശ്രീകൃഷ്ണൻ, കുട്ടിക്ക് മുന്നിൽ പ്രത്യക്ഷനായി തെൻറ അരഞ്ഞാണം അഴിച്ചു നൽകി. ഇതുമായി വീട്ടിലെത്തിയ കുട്ടിയെ മാതാവ് ശകാരിക്കുകയും അരഞ്ഞാണം വിഗ്രഹത്തിൽനിന്ന് അഴിച്ചെടുത്തതാെണന്നു പറഞ്ഞ് അഴിച്ചെറിയുകയും ചെയ്തു. തൊട്ടടുത്ത മരത്തിൽ ചെന്നുവീണ ഇൗ അരഞ്ഞാണത്തിലെ മണികൾ കണിക്കൊന്നപ്പൂക്കളായി വിരിഞ്ഞു. വിഷുവിനായി നാെടാരുങ്ങുമ്പോൾ കൊന്നകളും പൂത്തു തുടങ്ങും.
വേനലിൽ സ്വർണത്തിെൻറ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളിൽ പറയുന്നത്. തായ്ലൻഡിെൻറ ഔദ്യോഗിക പുഷ്പമായ കണിക്കൊന്ന കേരളത്തിെൻറയും ഔദ്യോഗിക പുഷ്പമാണ്. ഏറെ ഔഷധഗുണമുള്ള കൊന്ന കേരളത്തിലാണ് ഏറെയും കണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.