കുടുംബം നോക്കാൻ ഉണ്ണിയപ്പം വിറ്റ പെൺകുട്ടി ക്ഷേത്ര കുളത്തിൽ ചാടി മരിച്ചു

കായംകുളം: ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം സ്വരൂപിച്ചിരുന്ന 17കാരി ക്ഷേത്ര കുളത്തിൽ ചാടി മരിച്ചു. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയൻ - രാധിക ദമ്പതികളുടെ മകൾ വിഷ്ണുപ്രിയ(17)യാണ് മരിച്ചത്.

വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ പെൺകുട്ടി ആളുകൾ നോക്കി നിൽക്കെ ക്ഷേത്ര കുളത്തിൽ ചാടി മരിക്കുകയായിരുന്നു. എരുവ ക്ഷേത്ര കുളത്തിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

ഉടൻ നാട്ടുകാർ പുറത്തെടുത്ത് കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ്ടു പഠനം കഴിഞ്ഞ് എൽ.എൽ.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുളക്കടവിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ മതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി എഴുതിയിരുന്നു.

ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാനായി അഞ്ചാം ക്ലാസുകാരായ സഹോദരൻ ശിവപ്രിയനൊപ്പം തെരുവിൽ ഉണ്ണിയപ്പം വിൽക്കുന്ന വിഷ്ണു പ്രിയ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.

‘അച്ഛന് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാൻ വേണ്ടി ഉണ്ണിയപ്പം ഉണ്ടാക്കിത്തരും. ഞങ്ങളത് വിൽക്കും’ എന്ന് വിഷ്ണുപ്രിയ പറഞ്ഞിരുന്നു.


Tags:    
News Summary - Vishnupriya, unniappam seller girl dies in temple pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.