വിസ തട്ടിപ്പ്; അന്തർ സംസ്ഥാന പ്രതികൾ പിടിയിൽ

കൽപറ്റ: കാനഡയിലേക്ക് വിസ നൽകാമെന്ന പേരിൽ മീനങ്ങാടി സ്വദേശിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്തർ സംസ്ഥാന പ്രതികളെ വയനാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് ഭട്ടിൻഡ സ്വദേശികളായ ചരൺജീത് കുമാർ (38), രാജ്നീഷ് കുമാർ (36), കപിൽ ഗാർഗ്‌ (26), ഇന്ദർപ്രീത് സിങ്ങ് (34 എന്നിവരെയാണ് സി.ഐ ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സംഘം പഞ്ചാബ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യാ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ഇവരെ സാഹസികമായി അറസ്റ്റ് ചെയ്തത്. ഇവരുടെ ബാങ്ക് രേഖകളും മറ്റും പരിശോധിച്ചപ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ആളുകളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്.

കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഇവർക്കെതിരെ പരാതിയുണ്ട്.

Tags:    
News Summary - Visa fraud; Interstate suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.