ചാലക്കുടി: കൊരട്ടി മുരിങ്ങൂരിലെ ബാറിൽ അക്രമം നടത്തിയ കേസിൽ മേലൂർ നടുത്തുരുത്ത് സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ഫെബിൻ (24) അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി 8.30ഓടെ പ്രതി ബാറിലെ പൂന്തോട്ടത്തിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെയും മാനേജർ ആലപ്പുഴ സ്വദേശി ധനൂപിനെയും ഫെബിനും സുഹൃത്തും ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു.
ബാറിലെ മദ്യക്കുപ്പികളും ഗ്ലാസ് ജനലുകൾ, കമ്പ്യൂട്ടർ, ഫർണിച്ചറുകൾ എന്നിവ തല്ലിത്തകർത്ത് ഒരുലക്ഷത്തിലധികം രൂപയുടെ നഷ്ടം വരുത്തിയെന്ന ബാർ മാനേജറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഞ്ചാവ് കേസിൽ ജയിലിൽനിന്ന് രണ്ടുമാസം മുമ്പാണ് ഇറങ്ങിയത്. കൊരട്ടി സി.ഐ ബി.കെ. അരുൺ, എസ്.ഐമാരായ സി.കെ. സുരേഷ്, വി.എം. നൗഷാദ്, എ.എസ്.ഐമാരായ എം.എസ്. പ്രദീപ്, സതീശൻ മടപ്പാട്ടിൽ, മുഹമ്മദ് ബാഷി, പൊലീസുകാരായ പി.എം. ദിനേശൻ, സജി, വി.ആർ. രഞ്ചിത്ത് എന്നിവരാണ് പൊലീസ് ടീമിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.