പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്കുനേരെ അതിക്രമം; രണ്ടുപേർ അറസ്റ്റിൽ
തൃശൂർ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. വിയ്യൂര്‍ മാറ്റാമ്പുറം വീട്ടിപ്പാറ കിരൺ (19), കുണ്ടുകാട് അമ്പലപ്പാട് സുജിത് (25) എന്നിവരാണ് അറസ്റ്റിലായത്. ചേറൂര് പള്ളിമൂലയിലാണ് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും കൈപിടിച്ച് ഉപദ്രവിക്കുകയും ചെയ്തത്.
ചോദ്യം ചെയ്ത നാട്ടുകാരനെ കിരണ്‍ കുപ്പികൊണ്ട് തലക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കിരണിന് അക്രമം നടത്താനും ഒളിവിൽ താമസിക്കാനും സഹായം ചെയ്തത് സുജിത്താണ്. ഇരുവരും പാലക്കാട് അഞ്ചുമൂർത്തി മംഗലത്തിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെനിന്നാണ് വിയ്യൂർ എസ്.എച്ച്.ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇരുവർക്കുമെതിരെ പോക്സോ വകുപ്പുകളും ചുമത്തി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.