തിരുവനന്തപുരം: നഗരസഭാ ജീവനക്കാർ മത്സ്യത്തൊഴിലാളി സ്ത്രീയുടെ കുട്ട വലിച്ചെറിഞ്ഞ സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് മൗനം. മന്ത്രിയുടെ ഒഴിഞ്ഞു മാറൽ പ്രതിപക്ഷം ഏറ്റുപിടിച്ചതോടെ നിയമസഭയിൽ വാഗ്വാദമായി.
ചോദ്യോത്തര വേളയിൽ കോവിഡ് നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനിടെ, എം. വിൻസെൻറാണ് വിഷയമുന്നയിച്ചത്. ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ മത്സ്യക്കുട്ട തട്ടിതെറിപ്പിച്ചതും മത്സ്യത്തൊഴിലാളി ചുട്ടുപൊള്ളുന്ന വെയിലിൽ റോഡിൽ കിടന്നതും ചൂണ്ടിക്കാട്ടിയ അേദ്ദഹം ഇത്തരത്തിൽ നിയന്ത്രണം നടപ്പാക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. എന്നാൽ, മറുപടി പറഞ്ഞ ആരോഗ്യമന്ത്രി ഇൗ വിഷയത്തിൽ മൗനം പാലിച്ച്, കോവിഡ് ബാധയെ കുറിച്ച് മാത്രമാണ് മറുപടി പറഞ്ഞത്. സ്പീക്കർ ഉപചോദ്യത്തിനായി അടുത്തയാളെ വിളിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിൽ മന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, ചോദ്യത്തിന് ഉത്തരം ഏതായിരിക്കണമെന്ന് മന്ത്രിയോട് നിഷ്കർഷിക്കാൻ പറ്റില്ലെന്നായി സ്പീക്കർ. തുടർന്ന്, ഉപചോദ്യം ഉന്നയിച്ച മാത്യു കുഴൽനാടനും സംസ്ഥാനത്ത് രണ്ട്, മൂന്ന് മത്സ്യത്തൊഴിലാളികളെ ഇതുപോലെ ആക്രമിച്ചെന്നും മത്സ്യത്തൊഴിലാളികൾക്ക് മീൻവിൽക്കാൻ അനുമതി നൽകിയിട്ടുണ്ടോയെന്നും ചോദിച്ചു.
എന്നാൽ, സർക്കാറിെൻറ പ്രധാന ലക്ഷ്യം ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണെന്നു പറഞ്ഞ മന്ത്രി വീണ ജോർജ് 'തീരമേഖലയിൽ പ്രത്യേക വാക്സിനേഷൻ പരിപാടി നടത്തുകയാണ്, ജീവനോപാധിയുമായി മുന്നോട്ട് പോകാൻ സാഹചര്യമുണ്ടെ'ന്ന് മാത്രം പറഞ്ഞ് നിർത്തി. തുടർന്ന്, സംസാരിച്ച ടി.ജെ. വിനോദ് നേരത്തേ മത്സ്യത്തൊഴിലാളിക്ക് നേരെ അക്രമമുണ്ടായപ്പോൾ കൃത്രിമമായി ചിത്രീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് അക്രമങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.