????? ????? ?????? ?????? ?????????? ????? ??????

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ശാന്തൻപാറയിൽ റോഡ്‌ ഷോ; പൊലീസ് കേസെടുത്തു 

കോ​ത​മം​ഗ​ലം: കോ​വി​ഡ് കാ​ല​ത്ത് നി​യ​മം ലം​ഘി​ച്ച് ന​ഗ​ര​ത്തി​ൽ റോ​ഡ് ഷോ ​ന​ട​ത്തി​യ​തി​ന് ക്ര​ഷ​ർ ഉ​ട​മ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. നാ​ടു​കാ​ണി ത​ണ്ണി​ക്കോ​ട് റോ​യി കു​ര്യ​നെ​തി​രെ​യാ​ണ് കോ​ത​മം​ഗ​ലം പൊ​ലീ​സ് കേ​െ​സ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ബെ​ൻ​സ് കാ​റി​നു മു​ക​ളി​ൽ  കയറിയിരുന്ന്​ പു​തി​യ​താ​യി വാ​ങ്ങി​യ ആ​റ് ടോ​റ​സു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു  റോ​ഡ് ഷോ. ​കീ​രം​പാ​റ, ചേ​ലാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​റ​ങ്ങി​യാ​ണ്​ കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​തോ​ടെ പൊ​ലീ​സ് ഇ​ട​പെ​ട്ട് റോ​ഡ് ഷോ ​നി​ർ​ത്തി​ച്ചു. 

മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഗ​താ​ഗ​ത​ത​ട​സ്സം ഉ​ണ്ടാ​ക്കു​ക​യും അ​നു​മ​തി ഇ​ല്ലാ​തെ​യും റോ​ഡ് ഷോ ​ന​ട​ത്തി​യ​തി​നും കേ​സ് എ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ശാ​ന്ത​ൻ​പാ​റ​യി​ൽ ക്ര​ഷ​ർ യൂ​നി​റ്റ്​ ഉ​ദ്ഘാ​ട​ന​ത്തി​ന് നി​ശാ​പാ​ർ​ട്ടി ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്നു.

Latest Video:

Full View
Tags:    
News Summary - VIOLATION OF RESTRICTIONS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.