വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

പ്രായത്തട്ടിപ്പ് ശ്രദ്ധയിൽപെട്ടാൽ ബോൺ ടെസ്റ്റ് ഉൾപ്പെടെ നടത്തും, കായികമേളയിലെ അച്ചടക്കലംഘനങ്ങൾക്ക് കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്, ഉത്തേജകമരുന്ന് ഉപയോഗം പോലുള്ള അച്ചടക്കലംഘനങ്ങൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന പരാതി ഉണ്ടായാലും നടപടിയുണ്ടാകുമെന്നും ആവശ്യമെങ്കിൽ ബോൺ ടെസ്റ്റ് ഉൾപ്പെടെ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കായിക മേളയുടെ ക്രമീകരണങ്ങളെല്ലാം സജ്ജമാണ്. മഴയുടെ ആശങ്കയുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഒരു പോരായ്മയും കൂടാതെ മേള നടത്തും. നല്ല സൗകര്യങ്ങളുള്ള എൻ‌.ഐടി ഗ്രൗണ്ടും ട്രാക്കും കിട്ടിയത് ഏറ്റവും വലിയ അനുഗ്രഹമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

68ാമത് സംസ്ഥാന സ്കൂൾ കായികമേളക്കാണ് ഞായറാഴ്ച കോഴിക്കോട് തുടക്കമാവുന്നത്. ചാത്തമംഗലത്തെ എൻ.ഐ.ടിയുടെ പുതിയ സിന്തറ്റിക് ട്രാക്കിൽ വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മേളയുടെ ബ്രാൻഡ് അംബാസഡറും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി.ഉഷ ദീപശിഖ തെളിയിക്കും.

ആദ്യമായി അരങ്ങേറുന്ന മാർച്ച് പാസ്റ്റിൽ 4000 കുട്ടികൾ അണിനിരക്കും. സൂംബ ഡാൻസും അക്രോബാറ്റിക് ഡാൻസുമടക്കം 3000 കുട്ടികളുടെ സാംസ്കാരിക പരിപാടികളും നടക്കും. തുടർന്ന് എം.പി, എം.എൽ.എ, തദ്ദേശ പ്രതിനിധികൾ എന്നിവരുടെ 100 മീറ്റർ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങൾ നടക്കുന്നതായിരിക്കും. അത്‌ലറ്റിക് മത്സരങ്ങൾ 27 മുതൽ 31 വരെയാണ്. തിങ്കളാഴ്ചയാണ് ഇൻക്ലൂസീവ് കായികമേളയിൽ 2000 താരങ്ങൾ പങ്കെടുക്കും.

ഇൻക്ലൂസീവ് ക്രിക്കറ്റ്, കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൻ, ബാഡ്മിന്റൻ, ഇൻക്ലൂസീവ് ബാഡ്മിന്റൻ, ബാസ്കറ്റ് ബോൾ, വടംവലി തുടങ്ങിയ മത്സരങ്ങൾ എൻ.ഐ.ടിയിലും പരിസരത്തുമുള്ള 9 വേദികളിലായാണ് നടക്കുന്നത്. ഇത്തവണ 50 സ്കൂളുകളിലാണു താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. താമസസ്ഥലങ്ങളിൽ നിന്ന് വേദികളിലേക്കുള്ള വഴി, വാഹനസൗകര്യം തുടങ്ങിയവ കണ്ടെത്താൻ ‘ഒളിംപിക്സ് എക്സ്പ്രസ്’ എന്ന ആപ്പ് പുറത്തിറക്കും.

Tags:    
News Summary - Education Minister Warns of Strict Action Against Age Fraud and Doping at State School Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.