വണ്ടിയില്ലെന്നെയുള്ളു; മൂസക്കായി മീൻ കച്ചോടം തുടരും

മീഡിയവൺ ചാനലിലെ എം 80 മൂസ എന്ന തുടർ പരമ്പരയിലൂടെ ആസ്വാദകഹൃദയം കവർന്ന കഥാപാത്രമാണ്​ മൂസക്കായി. വിനോദ്​ കോവൂരാണ്​ മൂസക്കായിയെ അവതരിപ്പിച്ചത്​. യഥാർഥ ജീവിതത്തിലും വിനോദ്​ മൂസക്കായി ആകാൻ ഒരുങ്ങുകയാണ്​.

രാമനാട്ട​ുകര ബൈപാസിൽ പാലാഴി ഹൈലൈറ്റ്​ മാളിന്​ സമീപമാണ്​ സുഹൃത്തുക്കളുമായി ചേർന്ന്​ 'മൂസക്കായീസ്​ സീ ഫ്രഷ്'​ എന്ന സ്​ഥാപനം തുടങ്ങിയിരിക്കുന്നത്​. കടൽ മത്സ്യവും പുഴ മത്സ്യവും ഇതുവഴി വിൽക്കാൻ പദ്ധതിയുണ്ട്​. ലോക്​ഡൗൺ പ്രതിസന്ധിയാണ്​ പുതിയ സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന്​ വിനോദ്​ പറയുന്നു.

മിമിക്രി താരവും നടനുമായ ഇദ്ദേഹത്തിന്​ ലോക്​ഡൗൺ വന്നതോടെ സ്​റ്റേജ്​ഷോകളും മിമിക്രി പരിപാടികളും മുടങ്ങുകയായിരുന്നു. ​െഎ.ടി മേഖലയിലെ രണ്ട്​ സുഹൃത്തുക്കളുമായി ആലോചിച്ചാണ്​ മത്സ്യ കച്ചവടത്തിലേക്ക്​ ഇറങ്ങാൻ തീരുമാനിച്ചത്​. സ്വന്തമായി ബോട്ടുള്ള രണ്ട്​ സുഹൃത്തുക്കളുടെ സഹായവും സംരംഭത്തിനുണ്ട്​.

പൂർണമായും ശീതീകരിച്ച ​കടയിൽ ഇടനിലക്കാരില്ലാതെ മത്സ്യം വിൽക്കാനാണ്​ തീരുമാനം. പാചകം ചെയ്യാൻ പാകത്തിനുള്ള റെഡി ടു കുക്ക്​ വിഭവങ്ങളും ഒരുക്കുന്നുണ്ട്​. ആവശ്യക്കാർക്ക്​ മത്സ്യം വീട്ടിലെത്തിച്ച്​ കൊടുക്കുന്ന ഒാൺലൈൻ വിൽപ്പനയും ഉണ്ടാകുമെന്നും വിനോദ്​ പറഞ്ഞു.

കൊച്ചിയിൽ നടന്മാരായ ധർമജൻ ബോൾഗാട്ടിയും രമേഷ്​ പിഷാരടിയും ചേർന്ന്​ മത്സ്യം വിൽക്കുന്നു​െണ്ടന്നും കോഴിക്കോട്​ ഇത്തരമൊരു സംരംഭം തുടങ്ങാൻ അവർ പ്രേരിപ്പിച്ചതായും വിനോദ്​ കോവൂർ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.