തൃശൂർ: ഏങ്ങണ്ടിയൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ വിനായകിെൻറ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മേധാവി പാലക്കാട് സി.ബി.സി.ഐ.ഡി ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിനെ ലോകായുക്ത ഒമ്പതാം പ്രതിയാക്കി. ഇതോടെ അന്വേഷണം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന സംശയം ബലപ്പെട്ടു. വിനായകൻ മരിച്ച് നാലുമാസം പിന്നിടുമ്പോഴാണ് കേസിലെ വഴിത്തിരിവാകുന്ന നീക്കം. ഇതോടെ ഈ ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്നും മാറ്റേണ്ടി വന്നേക്കും. പുതിയ അന്വേഷണത്തിനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.