തൃശൂർ: പത്രപ്രവർത്തകനും കലാകാരനുമായിരുന്ന സക്കീർ ഹുസൈൻ തൃശൂരിന്റെ പേരിൽ തനിമ കലാസാഹിത്യ വേദി തൃശൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് പത്രപ്രവര്‍ത്തക നോമിനേഷനുകള്‍ ക്ഷണിക്കുന്നു. നോമിനേഷനുകള്‍ക്കൊപ്പം ആ വ്യക്തിയുടെ ബയോഡാറ്റയും പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും നൽകണം. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2026 ഫെബ്രുവരി ഒന്നിന് തൃശൂരിൽ നടക്കുന്ന കൾച്ചറൽ സമ്മിറ്റിൽ അവാർഡ് സമ്മാനിക്കും.
നോമിനേഷനുകള്‍ ജനുവരി 15നുള്ളില്‍ thanimatcr@gmail.com എന്ന വിലാസത്തില്‍ ഇമെയിലായോ 99616 97900 എന്ന നമ്പറില്‍ വാട്സാപ്പ് ആയോ അയക്കുക.
ഫൈസല്‍ വലിയാറ
കൺവീനർ, സക്കീർ ഹുസൈൻ സ്മാരക അവാർഡ് നിര്‍ണയ കമ്മിറ്റി, തൃശൂർ
മൊബൈൽ: 99616 97900
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.