വില്ലേജ്​ ഒാഫീസ്​ രേഖകളിൽ തിരുത്ത്​; ആത്​മഹത്യ ചെയ്​ത ജോയിയുടെ​ സ്​ഥലം കുറഞ്ഞു

കോഴിക്കോട്​: ചെമ്പ​േനാട വില്ലേജ്​ ഒാഫീസിനെ കുറിച്ച്​ കൂടുതൽ ആരാപണങ്ങളുമായി മരിച്ച കർഷക​​​​െൻറ കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്ത്​. ഇന്ന്​ ഭൂനികുതി അടക്കാനെത്തിയപ്പോഴാണ്​ ​ആത്​മഹത്യ ചെയ്​ത േജായിയുടെ സഹോദരൻ പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്​. വില്ലേജ്​ ഒാഫീസിലെ രേഖകളിൽ വെട്ടിത്തിരുത്ത്​ നടത്തിയിട്ടുണ്ടെന്നാണ്​ സഹോദരൻ ആരോപിക്കുന്നത്​. മുമ്പ്​ വില്ലേജ്​ ഒാഫീസ്​ രേഖകൾ പ്രകാരം ഒരേക്കർ സ്​ഥലം ഉണ്ടായിരുന്നത്​ 80 സ​​​െൻറായി രേഖപ്പെടുത്തിയതായി പരിശോധനയിൽ കണ്ടെത്തി. 

ഇതേ തുടർന്ന്​ പഴയ രേഖകൾ നേരിൽ കാണണമെന്നും  തിരുത്തിയ രേഖകളുടെ പകർപ്പുകൾ നൽകണമെന്നും ജോയിയുടെ സഹോദരൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്​ഥർ രേഖകൾ തിരുത്തുന്നുണ്ടെന്ന്​ ഒാഫീസി​െലത്തിയ നാട്ടുകാർ ആ​േരാപിച്ചു. ചിലർക്ക്​ മാത്രം ഭൂനികുതി അടക്കാൻ ഉദ്യോഗസ്​ഥർ സൗകര്യം ചെയ്​തു കൊടുക്കാറുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

ഭൂനികുതി സ്വീകരിക്കാത്തതിൽ മനംനൊന്ത്​ കഴിഞ്ഞ ദിവസമാണ്​ ​െചമ്പനോട വില്ലേജ്​ ഒാഫീസിൽ കർഷകൻ തൂങ്ങി മരിച്ചത്​. സംഭവത്തിൽ വില്ലേജ്​ അസിസ്​റ്റൻറി​െനയും വില്ലേജ്​ ഒാഫീസറേയും ജില്ലാ കലക്​ടർ സസ്​പ​​െൻറ്​ ​െചയ്​തിരുന്നു. 

Tags:    
News Summary - village office documents are rewitten: joy's land decreases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.