വിളയോടി ശിവൻകുട്ടിക്ക്​ ജാമ്യം അനുവദിച്ചു

പാലക്കാട്​: കഴിഞ്ഞദിവസം കൊല്ല​േങ്കാട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത മനുഷ്യാവകാശ പ്രവർത്തകനും എൻ.സി.എച്ച്.ആർ.ഒ സംസ്ഥാന പ്രസിഡൻറുമായ വിളയോടി ശിവൻകുട്ടിക്ക്​ മണ്ണാർക്കാട്​ എസ്​.സി​​/എസ്​.ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ആദിവാസി യുവാവി​െൻറ മരണത്തിൽ ദുരൂഹത ആരോപിച്ച് നടത്തിയ പൊലീസ് സ്​റ്റേഷൻ മാർച്ചിനിടെ, നടത്തിയ പ്രസംഗത്തിൽ സി.​െഎയെ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ചാണ്​ ശിവൻകുട്ടിയെ വെള്ളിയാഴ്​ച പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കോടതിയിൽ ഹാജാരാക്കി റിമാൻറ്​ ചെയ്​ത ശിവൻകുട്ടിക്ക്​ ശനിയാഴ്​ചയാണ്​ ജാമ്യം അനുവദിച്ചത്​.

മീങ്കര ഡാമില്‍ ആദിവാസി യുവാവ് മുങ്ങി മരിച്ച സംഭവത്തിലാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എന്‍.സി.എച്ച്.ആര്‍.ഒ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ എസ്.ഐ വിബിന്‍ ദാസിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് ശിവന്‍കുട്ടിയ്‌ക്കെതിരായ പരാതി. എസ്.ഐ ചിറ്റൂര്‍ എ.എസ്.പിയ്ക്ക് നല്‍കിയ പരാതിയിന്‍മേലാണ് നടപടി.

Tags:    
News Summary - Vilayodi Sivankutty gets bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.