ഇബ്രാഹിം കുഞ്ഞിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ അനുമതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നടപടി നേരിടുന്ന മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി. അറസ്റ്റ്​ ചെയ്​ത ശേഷവും ഇബ്രാഹിം കുഞ്ഞ്​ ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ആശുപത്രിയിലെത്തി ഡിസംബർ 28ന് ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉപാധികളോടെ അനുമതി നൽകിയത്.

അടുത്ത തിങ്കളാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയും ചോദ്യം ചെയ്യാം. ഓരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം അനുവദിക്കണം. കോവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും കോടതി നിർദ്ദേശിച്ചു.

ഇബ്രാഹിം കുഞ്ഞിനെ അറസ്​റ്റ്​ ചെയ്​തെങ്കിലും വിജിലൻസ്​ കസ്റ്റ്​ഡി കോടതി അനുവദിച്ചിരുന്നില്ല. ആരോഗ്യസ്​ഥിതി മോശമായ ഇബ്രാഹിം കുഞ്ഞ്​ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്​. കസ്റ്റഡിയിൽ വിടുന്നത്​ അദ്ദേഹത്തിന്‍റെ ആരോഗ്യ സ്​ഥിതി ഗുരുതരമാക്കുമെന്ന മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്​ഥാനത്തിലാണ്​ കസ്റ്റഡി അപേക്ഷ കോടതി നിരസിച്ചിരുന്നത്​. ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കോടതി അനുവദിച്ചിരുന്നില്ല.

നേരത്തെയും ആശുപത്രിയിലെത്തി ചോദ്യം ചെയ്യാൻ കോടതി വിജിലൻസിനെ അനുവദിച്ചിരുന്നു. അന്നും ഉപാധികളോടെയാണ്​ അനുവാദം നൽകിയിരുന്നത്​.

Tags:    
News Summary - vigilance will question ibrahim kunju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.