Posted On
date_range Updated On
date_range കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന
കൊച്ചി: ട്വന്‍റി ട്വന്‍റി ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന. തിങ്കളാഴ്ച ഉച്ചയോടെയാണ് പരിശോധനക്കായി എറണാകുളത്ത് നിന്നുള്ള സംഘം എത്തിയത്.
വിവിധ വിഭാഗങ്ങളിൽ ക്രമക്കേട് നടന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ്. എഞ്ചിനീയറിങ് വിഭാഗത്തിൽ തുടങ്ങി പരിശോധന മറ്റു വിഭാഗങ്ങളിലും തുടരുകയാണ്.
റെയ്ഡിനെ കുറിച്ച് മുൻകൂർ നോട്ടീസ് നൽകാതെയാണ് പരിശോധനയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു. എന്നാൽ, റെയ്ഡിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വിജിലൻസ് അധികൃതർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.