തിരുവനന്തപുരം: വിവിധ അതിർത്തി ചെക്പോസ്റ്റുകൾ വഴി എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്ക് അനുവദനീയ അളവിൽ കൂടുതൽ ക്വാറി ഉൽപന്നങ്ങൾ കൊണ്ടുവരുന്നു എന്ന പരാതിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ 10 സ്ഥലങ്ങളിൽ ചൊവ്വാഴ്ച രാവിലെ മുതൽ നടത്തിയ പരിശോധനയില്‍ അമിത ഭാരം കയറ്റിയതും നികുതി അടക്കാത്തതും അനധികൃതമായി ക്വാറി ഉൽപന്നങ്ങൾ കയറ്റിയതുമായ 55 വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ വകുപ്പുകൾ പ്രകാരം 40,47,915 രൂപ പിഴ ഈടാക്കിയതായി വിജിലന്‍സ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
അമിത ഭാരം കയറ്റി വന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിനെക്കൊണ്ട് 19,82,750 രൂപയും ക്വാറി ഉൽപന്നങ്ങൾ കയറ്റി പാസില്ലാതെ വന്ന വാഹനങ്ങൾക്ക് ജിയോളജി വകുപ്പിനെക്കൊണ്ട് 19,11,371 രൂപയും മതിയായ നികുതി ഒടുക്കാത്ത വാഹനങ്ങൾക്ക് ജി.എസ്.ടി വകുപ്പിനെക്കൊണ്ട് 1,53,794 രൂപയുമാണ് പിഴ അടപ്പിച്ചത്.
മതിയായ രേഖകൾ ഹാജരാക്കാത്ത ഏഴ് വാഹനങ്ങൾ പിടിച്ചെടുത്ത് ജിയോളജി, ജി.എസ്.ടി വകുപ്പുകളുടെ നിയമ നടപടികൾക്കായി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.