ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് ഹൈകോടതി വിഡിയോഗ്രഫി നിരോധിച്ച ഭാഗത്തെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ കേസെടുത്തില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ അഡ്വ. വി.ആര്‍. അനൂപ്.
രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി അഡ്വ. വി.ആര്‍. അനൂപ് ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനൂപിനെ മൊഴിയെടുക്കാനായി തിങ്കളാഴ്ച ടെമ്പിള്‍ പൊലീസ് വിളിപ്പിച്ചിരുന്നു.
താന്‍ നല്‍കിയ പരാതിയില്‍ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ലെന്നും കേസെടുക്കാന്‍ വൈകിയാല്‍ ഹൈകോടതിയെ സമീപിക്കുമെന്നും മൊഴിയെടുക്കലിന് ശേഷം അഡ്വ. അനൂപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.