കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തി വിഡിയോ: ഒരുമാസത്തിനകം നടപടി വേണ​െന്ന്​ ഹൈകോടതി

കൊച്ചി: കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന യൂട്യൂബ് വിഡിയോക്കെതിരെ നൽകിയ പരാതികളിൽ ഒരുമാസത്തിനകം നിയമപരമായ നടപടി വേണമെന്ന്​ ഹൈകോടതി.

ആലുവ സ്വദേശിനിയും സി.എം.സി മൗണ്ട് കാർമൽ ജനറലേറ്റ്​ പബ്ലിക് റിലേഷൻ ഒാഫിസറുമായ സിസ്​റ്റർ മരിയ ആ​േൻറാ നൽകിയ ഹരജിയിലാണ് സംസ്ഥാന വനിത കമീഷൻ, ഐ.ടി സെക്രട്ടറി, എറണാകുളം റൂറൽ എസ്.പി എന്നിവരോട് നടപടിക്ക്​ ജസ്​റ്റിസ്​ പി.വി. ആശ നിർദേശിച്ചത്​. ഒരുമാസത്തിനകം നടപടിയെടുത്ത് അക്കാര്യം ഹരജിക്കാരിയെ അറിയിക്കാനാണ്​ ഉത്തരവ്.

സാമുവൽ കൂടൽ എന്ന വ്യക്തി യൂട്യൂബിൽ പോസ്​റ്റ്​ ചെയ്ത വിഡിയോ കന്യാസ്ത്രീ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇതുസംബന്ധിച്ച്​ വനിത കമീഷനും ഐ.ടി സെക്രട്ടറിക്കും പൊലീസിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും​​ ഹരജിയിൽ പറയുന്നു.

Tags:    
News Summary - Video defaming nuns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.