Posted On
date_range Updated On
date_range നാലു വയസുള്ള മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വിഡിയോ കോൾ: യുവാവ് അറസ്റ്റിൽ
തിരുവല്ല: വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താനായി നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ ഓതറ സ്വദേശിയായ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഓതറ മഹനീയ വീട്ടിൽ ജിൻസൺ ബിജു(28)ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശത്ത് നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ ജിൻസൺ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് കാമുകന്റെ പേര് പറയണം എന്ന് ആവശ്യപ്പെട്ട് വിഡിയോ കോൾ ചെയ്യുകയായിരുന്നു.
ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.