Posted On
date_range Updated On
date_range വിക്ടോറിയ കോളജില്‍ ദേശീയഗാനം നിരോധിച്ചിട്ടില്ല
തിരുവനന്തപുരം: പാലക്കാട് വിക്ടോറിയ കോളജില്‍ ഏതാനും ദിവസം ദേശീയ ഗാനം കേള്‍പ്പിക്കാനാകാതെ വന്നത് ഉച്ചഭാഷിണി തകരാര്‍ മൂലമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. പ്രശ്നം പരിഹരിച്ച് ഈ മാസം മൂന്നുമുതല്‍ വീണ്ടും കേള്‍പ്പിക്കുന്നുണ്ടെന്നും ഒ. രാജഗോപാലിന്‍െറ സബ്മിഷന് മറുപടി നല്‍കി.
കോളജില്‍ രാഷ്ട്രീയാതിപ്രസരമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. കോളജില്‍ ദേശീയഗാനം നിരോധിച്ചിരിക്കുകയാണെന്ന് സബ്മിഷനില്‍ ഒ. രാജഗോപാല്‍ ആരോപിച്ചിരുന്നു. അവിടെ നിരോധമില്ളെന്നും ഉച്ചഭാഷിണിയുടെ സാങ്കേതിക തകരാര്‍ പരിഹരിച്ച് ഇപ്പോള്‍ കേള്‍പ്പിക്കുന്നുണ്ടെന്നും സ്ഥലം എം.എല്‍.എ ഷാഫി പറമ്പില്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.