എനിക്ക് നീതി ചോദിക്കാന്‍ ആരുമില്ലേ?

കാസര്‍കോട്: ‘‘ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ മൂന്നു മക്കളെ അനാഥാലയത്തിലാക്കേണ്ടിവന്നു. വെയിലും മഴയും കൊള്ളാതെ കഴിഞ്ഞുകൂടാവുന്ന കൂര ഇന്നും എനിക്കില്ല, നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി മുദ്രാവാക്യങ്ങള്‍ ഉയരുന്ന മണ്ണില്‍ എന്നോട് കാണിച്ച നീതികേട് ചോദ്യംചെയ്യാന്‍ ആരുമില്ളേ?’’ ചോദിക്കുന്നത് മറ്റാരുമല്ല. 

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് വെട്ടേറ്റ് ഒരു കൈയും കാലും നഷ്ടപ്പെട്ട സിറാജുദ്ദീന്‍. കണ്‍മുന്നില്‍ മകന്‍ വെട്ടേറ്റ് പിടക്കുന്നതു കണ്ട് ഹൃദയം പൊട്ടിമരിച്ച ഉമ്മയുടെ മകന്‍. കാല്‍നൂറ്റാണ്ടായി നരകയാതന അനുഭവിക്കുകയാണ് ആലംപാടിയിലെ സിറാജുദ്ദീന്‍. 

ബാബരി മസ്ജിദ് തകര്‍ച്ചയത്തെുടര്‍ന്ന് കര്‍ണാടകയിലെങ്ങും സംഘര്‍ഷം വ്യാപകമായ ദിവസം. ഡിസംബര്‍ ആറിന് തിങ്കളാഴ്ച രാത്രിയാണ് കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ സകലേഷ്പുരത്തുവെച്ച് സിറാജുദ്ദീന്‍െറ കൈയും കാലും ഫാഷിസ്റ്റുകള്‍ വെട്ടിയെടുത്തത്. അന്ന് 35 വയസ്സായിരുന്നു പ്രായം. രക്തത്തില്‍ കുളിച്ചുകിടന്ന മകനെ കണ്ട് ഉമ്മ ഫാത്തിമ ഹൃദയംപൊട്ടി മരിച്ചു. അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്താണ് ഉമ്മയെ മറവ്ചെയ്തത്.

ഈ നാള്‍വരെയായി ഉമ്മയുടെ ഖബറിടംപോലും കാണാന്‍ കഴിഞ്ഞില്ളെന്ന് സിറാജ് കരഞ്ഞുകൊണ്ട് പറഞ്ഞു. കേസുമായി മുന്നോട്ടുപോയെങ്കിലും എവിടെയുമത്തെിയില്ല. സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടിയിലോ സംഘടനയിലോ പ്രവര്‍ത്തിക്കാത്തയാളായിരുന്നു സിറാജുദ്ദീന്‍. അതുകൊണ്ട് സിറാജുദ്ദീന് നീതി ലഭ്യമാക്കാന്‍ ആരുമില്ല. അഞ്ച് ദിവസമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഠിനമായ ശ്വാസംമുട്ടല്‍ കാരണം കിതച്ചുകൊണ്ടാണ് സംസാരിക്കുന്നത്. ചുമച്ച് ചുമച്ച് ശരീരമാകെ വേദന അനുഭവിക്കുകയാണ്. കോഴിക്കോടേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയെങ്കിലും സാമ്പത്തിക പരാധീനതകള്‍മൂലം പോകാന്‍ കഴിഞ്ഞില്ല. റഹ്മാനിയ നഗറിലെ ഒറ്റമുറി വാടകവീട്ടിലാണ് ഇപ്പോള്‍ ഭാര്യ ഖദീജക്കൊപ്പം താമസിക്കുന്നത്. ഏതു നിമിഷവും പൊട്ടിവീഴാറായ നിലയിലാണ് വീടുള്ളത്. 

പ്ളാസ്റ്റിക് ഷീറ്റുകളും ഫ്ളക്സുകളുമാണ് വീടിന്‍െറ മേല്‍ക്കൂരയായി ഉപയോഗിച്ചിട്ടുള്ളത്. നാദാപുരം തൂണേരി സ്വദേശിയാണ് ഖദീജ. കര്‍ണാടകയിലും മലപ്പുറത്തും താമസിച്ചിരുന്ന ഇയാള്‍  കാസര്‍കോട് വന്നിട്ട് ഇരുപത് വര്‍ഷത്തിലധികമായി. പട്ടിണി കാരണം മക്കളായ അര്‍ഷിനയെയും ആശിഫയെയും അര്‍ഷാദിനെയും വളരെ ചെറുപ്പത്തില്‍തന്നെ അനാഥമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. 

‘‘എന്‍െറ ശേഷം മക്കള്‍ക്ക് ആര് തുണയാകുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ആരുടെയും മുന്നില്‍ കൈനീട്ടിയില്ല, പ്രയാസങ്ങള്‍ പറഞ്ഞിട്ടുമില്ളെ’’ന്നും 53 കാരനായ സിറാജുദ്ദീന്‍ പറഞ്ഞു. 

Tags:    
News Summary - victim of babary masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.