ഉ​പ​രാ​ഷ്ട്ര​പ​തി ഇ​ന്ന് കേരളത്തിൽ

കൊ​ച്ചി: ര​ണ്ട്​ ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന് ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഞാ​യ​റാ​ഴ്ച എ​ത്തും. രാ​വി​ലെ 7.45ന്​ ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്​ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം 9.30ന്​ ​ഹെ​ലി​കോ​പ്​​റ്റ​റി​ൽ ആ​ല​പ്പു​ഴ​യി​ലെ​ത്തും. അ​വി​ടെ സ്വ​കാ​ര്യ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത ശേ​ഷം 12ന്​ ​പ​ത്ത​നം​തി​ട്ട പ്ര​മാ​ടം ഹെ​ലി​പാ​ഡി​ലി​റ​ങ്ങും.

1.30ന്​ ​ആ​റ​ൻ​മു​ള ജ​ലോ​ത്സ​വം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 3.50ന്​ ​വി​മാ​ന മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി അ​ഞ്ച്​ മ​ണി​ക്ക്​ ഓ​ണം ഘോ​ഷ​യാ​ത്ര ഉ​ദ്​​ഘാ​ട​നം ചെ​യ്യും. രാ​ത്രി ലോ​ക്​​ഭ​വ​നി​ൽ ത​ങ്ങും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന്​ ​വി​മാ​ന​മാ​ർ​ഗം ല​ക്ഷ​ദ്വീ​പി​ലെ അ​ഗ​ത്തി​യി​ലെ​ത്തും. 10.30ന്​ ​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ട്​​റീ​ച്ച്​ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും. 1.15ന്​ ​വി​മാ​ന മാ​ർ​ഗം നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തും. വൈ​കി​ട്ട്​ നാ​ലി​ന്​ കാ​ക്ക​നാ​ട്​ ആ​ർ.​എ​സ്.​ഇ.​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന രാ​ജ​ഗി​രി സ്കൂ​ൾ ഓ​ഫ്​ എ​ഞ്ചി​നീ​യ​റി​ങ്​ ആ​ന്‍റ്​ ടെ​ക്നോ​ള​ജി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി 5.45ന്​ ​വി​മാ​ന മാ​ർ​ഗം ഡ​ൽ​ഹി​യി​ലേ​ക്ക്​ മ​ട​ങ്ങും. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Vice President to visit Kerala for two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.