Posted On
date_range Updated On
date_range മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ വിധി ശനിയാഴ്ച
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ കോടതി) ജൂൺ 17ന് വിധി പറയും. ചൊവ്വാഴ്ച അന്തിമ വാദം പൂർത്തിയായതിനെത്തുടർന്നാണ് വിധി പറയാൻ കേസ് മാറ്റിയത്.
2019ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്ന കേസിലാണ് മോൻസൺ വിചാരണ നേരിട്ടത്. 2022 മാർച്ചിൽ തുടങ്ങിയ വിചാരണയാണ് പൂർത്തിയായത്. തുടർ വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് ഓഫിസ് സ്റ്റാഫിന്‍റെ മകളെ പീഡിപ്പിച്ചെന്നാണ് ആരോപണം.
മറ്റ് രണ്ട് പീഡനക്കേസു കൂടി മോൻസണിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു. ഇവയിൽ വിചാരണ തുടങ്ങിയിട്ടില്ല. ഈ കേസുകളിൽ ജാമ്യത്തിനായി മോൻസൺ സുപ്രീംകോടതിയിൽവരെ ഹരജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.