representative image

വെൻറിലേറ്റർ കിട്ടിയില്ല​; മലപ്പുറത്ത്​ പഞ്ചായത്തംഗത്തിന്‍റെ മാതാവ്​ മരിച്ചു

വേങ്ങര (മലപ്പുറം): സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്റർ ലഭിക്കാത്തത്​ കാരണം രോഗി മരിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 12ാം വാർഡ്‌ അംഗം സലീന അബ്​ദുറഹ്മ​ാ​െൻറ മാതാവും വേങ്ങര പറമ്പിൽപടി സ്വദേശി എടക്കണ്ടൻ കുഞ്ഞിമൊയ്‌തീ​െൻറ ഭാര്യയുമായ പാത്തുമ്മുവാണ് (64) മരിച്ചത്​.

പാത്തുമ്മു വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ശരീരത്തിൽ ഓക്സിജൻ അളവ്​ കുറഞ്ഞതോടെ കോട്ടക്കലിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റിയിരുന്നു. നിലവഷളായതോടെ അവിടെ വെൻറിലേറ്റർ ലഭ്യമാകാത്തതിനാൽ സമീപ പ്രദേശങ്ങളിലെ ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്​​ ജില്ല കൺ​േട്രാൾ റൂമിൽ അറിയിച്ചു.

വെൻറിലേറ്റർ ലഭ്യമാകുന്ന സമയം അറിയിക്കുമെന്ന മറുപടിയുടെ അടിസ്ഥാനത്തിൽ ഓൺലൈൻ പരിശോധിച്ചെങ്കിലും വെൻറിലേറ്റർ ലഭ്യമായില്ല. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പാത്തുമ്മു വ്യാഴാഴ്​ച പുലർച്ച മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

മറ്റുമക്കൾ: സാജിത (മുൻ അംഗം, വേങ്ങര ഗ്രാമപഞ്ചായത്ത്‌), സീനത്ത്, അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: അബ്​ദീൽ കരീം പാലത്തിങ്ങൾ (സീനിയർ ക്ലർക്ക്​, എ.ആർ നഗർ ഗ്രാമപഞ്ചായത്ത്‌), അബ്​ദുറഹ്മാൻ ​താട്ടയിൽ, (പൂച്ചോലമാട്), ബഷീർ പഞ്ചിളി (മലപ്പുറം).

Tags:    
News Summary - Ventilator not available; Malappuram panchayat member's mother dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.