വേ​ങ്ങ​ര സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്​ വേ​ണ്ടി നി​ർ​മി​ച്ച ബ​ഹു​നി​ല കെ​ട്ടി​ടം

വേങ്ങര സാമൂഹികാരോഗ്യകേന്ദ്രം; കിടത്തിച്ചികിത്സ തുടങ്ങാൻ ഡി.എം.ഒയോട് കലക്ടർ

വേങ്ങര: വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ തുടങ്ങിയില്ല. നേരത്തേ കിടത്തിച്ചികിത്സയടക്കം സൗകര്യങ്ങൾ ഉണ്ടായിരുന്ന ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കാൻ പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ കിടത്തിച്ചികിത്സ നിർത്തിവെക്കുകയായിടുന്നു.

നേരത്തേ അനുവദിച്ച സ്റ്റാഫ് പാറ്റേൺ വെച്ച് പണി പൂർത്തിയാക്കിയ കെട്ടിടത്തിൽ ഇനിയും പൂർണാർഥത്തിൽ കിടത്തിച്ചികിത്സ തുടങ്ങാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് എം.എൽ.എ വിളിച്ച യോഗത്തിൽ സി.എച്ച്.സിയിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർക്ക് കലക്ടർ നിർദേശം നൽകിയത്.

ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ സൗകര്യപ്രദമായ മൂന്നുനില കെട്ടിടം നിർമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ ഡയാലിസിസ് സെന്റർ തുടങ്ങാനായിട്ടില്ല. സർക്കാർ സംവിധാനത്തിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാനുള്ള തസ്തികകൾ സൃഷ്ടിക്കുന്നതിന് കാലതാമസം നേരിടുന്നതിനാൽ ജനകീയ കൂട്ടായ്മയിൽ പദ്ധതി ആരംഭിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഡി.എം.ഒയുടെ സാന്നിധ്യത്തിൽ അടിയന്തര എച്ച്.എം.സി വിളിക്കാൻ കലക്ടർ നിർദേശം നൽകി.

Tags:    
News Summary - Vengara Social Health Centre start inpatient treatment Collector to DMO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.