ലീഗ്​ വിമതൻ നോട്ടക്കും പിന്നിൽ

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ച മുസ്​ലിം ലീഗ്​ വിമത നേതാവ്​ ഹംസ കരുമണ്ണിൽ നേടിയത്​ നോട്ടയേക്കാളും കുറഞ്ഞ​ വോട്ട്​. തെരഞ്ഞെടുപ്പിൽ നോട്ടക്ക്​ 502 വോട്ടുകൾ കിട്ടിയപ്പോൾ 402 വോട്ടുകൾ മാത്രമാണ്​ ഹംസക്ക്​ നേടാനായത്​.

സമ്മർദ തന്ത്രമുപയോഗിച്ച്​ ഖാദർ സീറ്റ്​ നേടിയെടുത്ത നടപടിയോട്​ യോജിക്കാനാവില്ലെന്ന്​ അറിയിച്ചാണ്​ സ്വതന്ത്ര മോ​േട്ടാർ തൊളിലാളി യൂനിയൻ മുൻ ജില്ല പ്രസിഡൻറായ ഹംസ വേങ്ങര തെരഞ്ഞെടുപ്പിൽ മൽസരത്തിനെത്തിയത്​. എന്നാൽ തെരഞ്ഞെടുപ്പിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ ലീഗ്​ വിമതന്​ സാധിച്ചില്ല.

വേങ്ങര തെരഞ്ഞെടുപ്പിൽ ലീഗ്​ വിമതൻ പിടിക്കുന്ന വോട്ടുകൾ നിർണായകമാവുമെന്ന്​ നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. എന്നാൽ കാര്യമായ സ്വാധീനം ചെലുത്താൻ ലീഗ്​ വിമതന്​ സാധിച്ചിട്ടില്ലെന്നതാണ്​ സത്യം. 1991ലെ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിച്ച്​ എൽ.ഡി.എഫിന്​ പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയായാളാണ്​ ഹംസ.

Tags:    
News Summary - Vengara bye election: League rebel come under nota-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.