തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയിൽ നടക്കുന്നത് പണപ്പിരിവും ഗ്രൂപ്പിസവുമാണെന്നും ബി.ജെ.പിയെ ഭയന്ന് കഴിയാൻ ബി.ഡി.ജെ.എസിനെ കിട്ടില്ലെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാറും ഭാര്യയുമടക്കം ബി.ഡി.ജെ.എസ് പ്രവർത്തകർ വനിതാമതിലിൽ പങ്കെടുക്കും. വനിതാമതിലിനെതിരെ എൻ.ഡി.എ എന്ന പേരിൽ തീരുമാനമെടുത്തിട്ടില്ല.
മുന്നണി പൊതുതീരുമാനമെടുക്കാത്ത പക്ഷം ബി.ജെ.പിയുടെ നിലപാടല്ല വനിതാമതിലിൽ ബി.ഡി.ജെ.എസിനുണ്ടാവുക. കേരളത്തിൽ എൻ.ഡി.എ എന്നൊന്നില്ല, വല്ലപ്പോഴും ഒരു മീറ്റിങ് നടന്നാലായി. ഇങ്ങനെയാണെങ്കിൽ 100 വർഷം കഴിഞ്ഞാലും ബി.ജെ.പി അധികാരത്തിലെത്തില്ല. വനിതാമതിലിന് അനുകൂലമായി നിലപാടെടുത്തതോടെ മുെമ്പാന്നുമില്ലാത്ത വിധം ബി.ജെ.പി ആരോപണങ്ങളുന്നയിച്ച് വേട്ടയാടുകയാണ്. ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആേരാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.