ഇടുക്കി : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിച്ചത് കെ.സി. വേണുഗോപാലാണെന്നും അദ്ദേഹം അയോഗ്യനാണെന്ന് താൻ പറയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനമാണ് വെള്ളാപ്പള്ളി ഉയർത്തിയത്. സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു.
രമേശ് ചെന്നിത്തലയെ രാഷ്ട്രീയത്തിൽ അപ്രസക്തനാക്കാൻ കഴിയില്ലെന്നും കോൺഗ്രസിന്റെ അത്യുന്നത പദവികൾ അലങ്കരിച്ച പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ ഇ.ഡി. അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം അവസാനിക്കുമെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഒടുവിൽ അന്വേഷണവും ഉണ്ടാകില്ല, സ്വർണവും ഉണ്ടാകില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.