വെള്ളാപ്പള്ളി നടേശൻ, കെ.ബി. ഗണേഷ് കുമാർ
ആലപ്പുഴ: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സരിതയെ ഉപയോഗിച്ച് മന്ത്രിസ്ഥാനം നേടിയ ആളാണ് ഗണേഷ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. അഹങ്കാരത്തിന് കൈയും കാലുംവെച്ച ആളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന്. ഏത് ഗണേശനാണ്, വിഘ്നേശ്വരനാണ് ഗണേശൻ. അവന്‍റെ തന്തയാണ് നടേശൻ. നടേശൻ ആരാണ് ശിവൻ. തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്. തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ചില്ലേ ഈ ഗണേശൻ?. ഇത് ഡൂപ്ലിക്കേറ്റ് ഗണേശൻ. ട്രാൻസ്പോർട്ട് മന്ത്രിയല്ലേ. ഒരു ട്രാൻസ്പോർട്ട് മന്ത്രി പാരലായി ട്രാൻസ്പോർട്ട് നടത്താമോ' -വെള്ളാപ്പള്ളി ചോദിച്ചു.
വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി. അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും ഓരോരുത്തരുടെയും പ്രതികരണമെന്നും ആ സംസ്കാരം ആളുകൾ തിരിച്ചറിയുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
'വെള്ളാപ്പള്ളിയുടെ ലെവലല്ല തന്‍റെ ലെവൽ. ഇച്ചിരി കൂടിയ ലെവലാ. പക്വതയും സംസ്കാരവും ഇല്ലാത്തവരുടെ രീതിയിൽ തരംതാഴാൻ താൻ ആഗ്രഹിക്കുന്നില്ല. അതൊന്നും പ്രസക്തമായ കാര്യങ്ങളല്ല. ആദ്യമായിട്ടാണോ ആളുകളെ വെള്ളാപ്പള്ളി വിമർശിക്കുന്നത്' - ഗണേഷ് കുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.