Posted On
date_range Updated On
date_range സാമുദായിക സംവരണം: ഒപ്പം നിൽക്കുന്ന പാർട്ടികൾ മൂന്നാംമുന്നണി രൂപീകരിക്കണമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സാമുദായിക സംവരണത്തിന് ഒപ്പം നിൽക്കുന്ന പാർട്ടികൾ മുന്നണികളിൽ നിന്ന് പുറത്ത് വന്ന് മൂന്നാം മുന്നണി രൂപീകരിക്കണമെന്ന നിർദേശവുമായി എസ്.എൻ.ഡി.പി അധ്യക്ഷൻ വെള്ളാപ്പള്ളി നടേശന്‍.
മുന്നണി രൂപീകരിക്കുകയാണെങ്കില്‍ എസ്.എൻ.ഡി.പിയും അവർക്കൊപ്പം നിലകൊള്ളും. കേരളത്തിൽ 70 ശതമാനം ജനങ്ങളും സാമുദായിക സംവരണത്തിന് അർഹരാണ്. പിന്നോക്കസമുദായങ്ങൾ ഒന്നിച്ച് നിന്നാൽ മാത്രമേ സംവരണം പൂർണമായും നടപ്പിലാക്കാൻ സാധിക്കൂവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിയുടെ നിർദേശത്തെ എഴുത്തുകാരനും ചിന്തകനുമായ സണ്ണി കപ്പിക്കാട് സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.