ആലപ്പുഴ: ബി.ഡി.ജെ.എസിനെ പ്രലോഭനങ്ങളിലൂടെ സഖ്യകക്ഷിയാക്കിയ ബി.ജെ.പി വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ആത്മാര്‍ഥത കാട്ടിയില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ബി.ജെ.പിക്ക് തനിച്ച് മേല്‍വിലാസമുണ്ടാക്കാന്‍ ഒരിക്കലും കഴിയില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എക്കുണ്ടായ നേട്ടത്തിന് ബി.ഡി.ജെ.എസിന്‍െറ സംഭാവന വലുതാണ്. എസ്.എന്‍.ഡി.പി യോഗത്തിലെയും മറ്റ് സംഘടനകളിലെയും പ്രവര്‍ത്തകര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി നന്നായി പണിയെടുത്തിരുന്നു. വോട്ടെണ്ണിയപ്പോള്‍ അതിന്‍െറ ഫലം കാണുകയും ചെയ്തു. അക്കാലത്ത് ബി.ജെ.പി ദേശീയ നേതൃത്വം ബി.ഡി.ജെ.എസിന് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുംതന്നെ ഇതുവരെ പാലിച്ചിട്ടില്ളെന്ന് അദ്ദേഹം വാര്‍ത്തലേഖകരോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലെ വിവിധ ബോര്‍ഡുകളുടെ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെയുള്ളവയാണ് വാഗ്ദാനം ചെയ്തിരുന്നത്. അതേക്കുറിച്ച് ഇപ്പോള്‍ മിണ്ടാട്ടമില്ല. അതുസംബന്ധിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ബി.ഡി.ജെ.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. അവസാനമായി ഭൂസമരംപോലും ബി.ജെ.പി തനിച്ച് നടത്താനാണ് ശ്രമിക്കുന്നത്. സി.കെ. ജാനുവിന് നല്‍കിയ വാഗ്ദാനവും പാലിക്കാതെ കിടക്കുകയാണ്. ഇത്തരത്തില്‍ വാഗ്ദാന ലംഘനമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിലപാടില്‍ കടുത്ത അതൃപ്തിയുണ്ട്. ഇത്തരമൊരു സംവിധാനവുമായി എത്രനാള്‍ പോകാന്‍ കഴിയുമെന്ന സംശയവും വെള്ളാപ്പള്ളി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.