വെള്ളക്കെട്ട് : എറണാകുളം കലക്ടർ നഗരത്തിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു

കൊച്ചി: മഴയെത്തുടർന്ന് കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് അനുഭവപ്പെട്ട പ്രദേശങ്ങൾ എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് സന്ദർശിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സമീപത്തെ പെട്ടിയും പറയും, വിവേകാനന്ദ തോട്, എം.ജി റോഡിൽ പത്മയ്ക്ക് സമീപം കാന വൃത്തിയാക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കലക്ടർ സന്ദർശനം നടത്തിയത്.

നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. നഗരത്തിലെ കാനകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ മുടക്കമില്ലാതെ തുടരാൻ കോർപറേഷന് കലക്ടർ നിർദേശം നൽകി. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദു മോൾ, ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യുറിമാരായ ഗോവിന്ദ് പത്മനാഭൻ, എ.ജി സുനിൽകുമാർ, കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ കെ.എൻ ബിജോയ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജി സുരേഷ്, മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ രമ്യ, പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എം സ്വപ്ന, അസിസ്റ്റൻറ് എൻജിനീയർ സി.ടി ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Vellakattu: Ernakulam Collector visited various areas in the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.