തിരുവനന്തപുരം: ലോക്ഡൗണിൽ നിയമലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽ കുന്നതിൽ ആശയക്കുഴപ്പം. സ്റ്റേഷനിൽനിന്ന് അറിയിക്കുന്നതിെൻറ അടിസ്ഥാനത്തിൽ ഉടമകൾ എത്തി സത്യവാങ്മൂലം നൽകി തിങ്കളാഴ്ച മുതൽ വിട്ടുകൊടുക്കാനായിരുന്നു മുൻ തീരുമാനം. കേരള പകർച്ചവ്യാധി നിയന്ത്രണ ഒാർഡിനൻസും കേരള പൊലീസ് ആക്ടും പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനാൽ 10,000 വരെ പിഴയും രണ്ടുവർഷം വരെ തടവും ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണിത്. അതിനാൽ വാഹനം വിട്ടുകൊടുത്താലും കേസ് കോടതിക്ക് കൈമാറണം.
പൊലീസ് സ്റ്റേഷനിൽ തന്നെ പിഴ അടച്ചശേഷം വാഹനങ്ങൾ വിടുന്നതും പരിഗണനയിലുണ്ടായിരുന്നു. വിവിധ സ്റ്റേഷനുകളിലായി ലോക്ഡൗണിൽ പിടിച്ച 25,000 ത്തിലധികം വാഹനങ്ങളുണ്ട്. പലതിനും ഇതിനകം കേടു സംഭവിച്ചു. പല സ്റ്റേഷനിലും വാഹനങ്ങൾ ഇടാൻ സ്ഥലവുമില്ല. എന്നാൽ പൊലീസ് സ്റ്റേഷനുകളിൽ പിഴ ഇൗടാക്കി വാഹനങ്ങൾ നൽകാനുള്ള അധികാരവും വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരം പൊലീസിൽ നിക്ഷിപ്തമാക്കിയ കാര്യവും പകർച്ചവ്യാധി നിയന്ത്രണ ഒാർഡിനൻസിൽ ഇല്ല.
ഇൗ സാഹചര്യത്തിലാണ് ഒാർഡിനൻസിൽ വ്യക്തതക്കും പിഴ ഇൗടാക്കാനുള്ള അധികാരം എസ്.എച്ച്.ഒമാർക്ക് നൽകണമെന്നും ഡി.ജി.പി സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു മൂലം തിങ്കളാഴ്ച മുതൽ വാഹനങ്ങൾ വിട്ടുകൊടുക്കാൻ സാധിക്കുമോയെന്നതിലും അവ്യക്തതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.