തിരുവനന്തപുരം: തൊണ്ടിയായി പിടിച്ച, അവകാശികളില്ലാത്ത വാഹനങ്ങൾ പൊലീസിന് നൽകണമെന്ന ആവശ്യവുമായി സംസ്ഥാന പൊലീസ് മേധാവി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പി സർക്കാറിന് കത്ത് നൽകി.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ ആയിരക്കണക്കിന് തൊണ്ടി വാഹനങ്ങളാണ് നശിക്കുന്നത്. ചിലതിന് അവകാശികളില്ല. അത്തരം വാഹനങ്ങൾ പൊലീസ് ആവശ്യത്തിന് ഉപയുക്തമാക്കണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ ഡി.ജി.പി ഈ ആവശ്യം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് കത്ത് കൈമാറിയത്.
15 വർഷ കാലാവധി പൂർത്തിയാക്കിയ 250-300 പൊലീസ് വാഹനങ്ങളാണ് പ്രതിവർഷം പൊളിക്കുന്നത്. ഇവക്ക് പകരം അത്രത്തോളം വാഹനങ്ങൾ സേനക്ക് ലഭിക്കുന്നില്ല. സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ വാഹനങ്ങൾ വാങ്ങാനുമാകുന്നില്ല. ഇതടക്കം മുൻനിർത്തിയാണ് ഈ നിലക്കുള്ള ആവശ്യം ഉന്നയിച്ചത്. കോടതിയുടേതടക്കം പരിഗണനയിലുള്ള വിഷയമായതിനാൽ ഡി.ജി.പിയുടെ നിർദേശം വേഗം നടപ്പാക്കാനാവില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.