തിരുവനന്തപുരം: വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ നശിക്കുന്നത് ഒഴിവാക്കാനും ഖജനാവിന് മുതൽക്കൂട്ടാക്കാനും നിയമനിർമാണം നടത്തുന്നത് സർക്കാറിെൻറ പരിഗണനയിൽ.
ഇക്കാര്യം പരിശോധിക്കാൻ നിയമവകുപ്പിന് നിർദേശം നൽകിയതായാണ് വിവരം. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലായി കഴിഞ്ഞമാസം വരെയുള്ള ഒൗദ്യോഗിക കണക്ക് പ്രകാരം 36,768 വാഹനങ്ങളാണ് കിടന്ന് നശിക്കുന്നത്. ഇതിൽ 13,308എണ്ണം പിടിച്ചെടുത്തിട്ട് അഞ്ചു വർഷത്തിന് മുകളിലായവയും 11,318 എണ്ണം രണ്ട് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പിടിച്ചവയും 5556 എണ്ണം രണ്ടു വർഷത്തിനുള്ളിലും 6588 എണ്ണം ഒരുവർഷത്തിനുള്ളിൽ പിടിച്ചവയുമാണ്.
കേസുകളിൽ തീർപ്പാക്കുന്നതിെല കാലതാമസം ഉൾെപ്പടെയുള്ളതിനാൽ ഇവയെല്ലാം തുരുെമ്പടുക്കുകയാണ്. വാഹനങ്ങൾ ലേലംചെയ്ത് സർക്കാർ ഖജനാവിന് വരുമാനമാക്കാൻ നിയമത്തിലെ പോരായ്മകളാണ് തടസ്സമാകുന്നത്. ഇൗ സാഹചര്യത്തിലാണ് നിയമനിർമാണം നടത്തുന്ന കാര്യം പരിഗണിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ ഉൾപ്പെട്ട കേസുകൾ അതിവേഗ കോടതികളിലോ മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചോ തീർപ്പാക്കാനായാൽ ലേലംചെയ്യാനാകും. സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുകയാണ് സംസ്ഥാനത്തെ മിക്ക പൊലീസ് സ്റ്റേഷനുകളും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഇവിടങ്ങളിലെ അസൗകര്യം വർധിക്കുകയാണ്. സ്റ്റേഷനുകൾക്ക് മുന്നിലെ റോഡുകളിലും പറമ്പുകളിലും വഴിമുടക്കിയായി ഇൗ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാണ്.
കൂടുതലായി വാഹനങ്ങൾ സ്റ്റേഷനുകളിൽ കിടക്കുന്നത് മലപ്പുറം ജില്ലയിലാണെന്നാണ് ഒൗദ്യോഗിക കണക്ക്. 9867 വാഹനങ്ങളാണ് തുരുെമ്പടുക്കുന്നത്. പാലക്കാട് 3946 ഉം തിരുവനന്തപുരത്ത് 3603 വാഹനങ്ങളും ഇത്തരത്തിൽ നശിക്കുന്നുണ്ട്. വിലകൂടിയ ആഡംബര വാഹനങ്ങളും ഇക്കൂട്ടത്തിൽ ഉൾെപ്പടും.
സാമൂഹിക വിരുദ്ധർ ഇൗ വാഹനങ്ങളുടെ സ്പെയർപാർട്സുകൾ മോഷ്ടിക്കുന്നതും നിത്യസംഭവമാണ്. ഇതിനെല്ലാം ശാശ്വത പരിഹാരം എന്ന നിലക്കാണ് നിയമനിർമാണം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.