കോട്ടയം ജില്ലയിൽ വാഹനങ്ങൾക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം

കോട്ടയം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയെ ഓറഞ്ച് മേഖലയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ വാഹന ഗ താഗതം പരിമിതപ്പെടുത്തുന്നതിനായി ഏപ്രില്‍ 27 മുതല്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടാപ്പാക്കുമ െന്ന് ജില്ല കലക്ടർ അറിയിച്ചു.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ. ഞായറാഴ്ച ഈ നിയന്ത്രണം ബാധകമല്ല.

വനിതകള്‍, അംഗപരിമിതര്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നവര്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അടിയന്തര സാഹചര്യങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുന്നവര്‍, അടിയന്തര ജോലിക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, അവശ്യ സേവനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകള്‍, എന്നിവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

Tags:    
News Summary - vehicle number regulation in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.