കൊച്ചി: വാഹനങ്ങളുടെ ശബ്ദ മലിനീകരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണമെന്ന് ഹൈകോടതി. ഇതിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് ആലുവ സ്വദേശി ചിന്നൻ ടി പൈനാടത്ത് നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നൽകിയത്.
മോട്ടോർ വാഹന വകുപ്പിന് നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കി. ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് 2019 മാർച്ച് ഒന്നു മുതൽ 2020 ഡിസംബർ 31 വരെ കാലയളവിൽ 14,809 കേസുകൾ രജിസ്റ്റർ ചെയ്തെന്നും ഇൗ ഇനത്തിൽ 61.52 ലക്ഷം രൂപ പിഴയീടാക്കിയെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.