തിരുവനന്തപുരത്തെ ഹർത്താൽ അനാവശ്യം: വി.ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഹർത്താൽ ഒഴിവാക്കേണ്ടതായിരുന്നുവെന്ന്​ കെ.പി.സി.സി ഉപാധ്യക്ഷൻ​ നേതാവ്​ വി.ഡി സതീശൻ എം.എൽ.എ. ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യു.ഡി.എഫ് നടത്തിയ ഹർത്താലിനോടുള്ള വിയോജിപ്പ് സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് സതീശന്‍ രേഖപ്പെടുത്തിയത്.

ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം:

ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ല. അത് കൊണ്ട് തന്നെ ഇന്നത്തെ യു.ഡി.എഫ്. ഹര്‍ത്താലിനോടും ഉള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. പതിറ്റാണ്ടുകളായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുടര്‍ന്ന് പോരുന്ന ഈ കാലഹരണപ്പെട്ട സമരമാര്‍ഗത്തോട് സമൂഹത്തില്‍ ഉള്ളത് പോലെ തന്നെ കോണ്‍ഗ്രസിലും രണ്ടഭിപ്രായമുണ്ട്. ഹര്‍ത്താല്‍ വിരുദ്ധ പോരാട്ടത്തില്‍ രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് കുറച്ചു നാളുകളായി നടന്നു വരുന്നത്. അത് ക്രമേണ വിജയം കാണുക തന്നെ ചെയ്യും. ഇന്നത്തെ യു.ഡി.എഫ്. ആഹ്വാനം ചെയ്ത തിരുവനന്തപുരം ജില്ലാ ഹര്‍ത്താല്‍ ഒഴിവാക്കപ്പെടെണ്ടത് തന്നെ ആയിരുന്നു എന്നാണു എന്‍റെ നിലപാട്.

Tags:    
News Summary - vd satheeshan against harthal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.