തിരുവനന്തപുരം: വിമാനത്താവളത്തിൽവെച്ച് പിടികൂടിയ യുവാവിന് ഐ.എസ് ബന്ധമെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്). മൂവാറ്റുപുഴ സ്വദേശി ആദിൽ സയ്യദ് മുഹമ്മദിനെതിരെയാണ് ആരോപണം. ആദിൽ ഐ.എസ് ഘടകം കേരളത്തിൽ രൂപവത്കരിക്കാൻ ശ്രമിച്ചെന്നും സമൂഹമാധ്യമത്തിലൂടെ ഐ.എസ് ആശയം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
സൗദിയിൽനിന്നാണ് മലയാളി യുവാക്കളെ ലക്ഷ്യംവെച്ച് ആശയങ്ങൾ പ്രചരിപ്പിച്ചത്. എ.ടി.എസിന് പുറമേ എൻ.ഐ.എ ഉദ്യോഗസ്ഥരും ഐ.ബിയും ആദിലിനെ ചോദ്യം ചെയ്തുവരികയാണ്. അഫ്ഗാനിസ്ഥാനിലെ ഐ.എസ് സ്വാധീന മേഖലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് ആദിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും എ.ടി.എസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്ന് കൂടുതൽ യുവാക്കളെ കൊണ്ടുപോകാനുള്ള നീക്കം ഉണ്ടായിരുന്നോയെന്നും ഇതിന്റെ ഭാഗമായാണോ ഇയാൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയതെന്നും എ.ടി.എസ് പരിശോധിക്കും. ആദിലിന്റെ സുഹൃത്തുകളെയും എ.ടി.എസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ അടക്കം ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.