തിരുവനന്തപുരം: ടി.പി കേസ് പ്രതി ഷാഫിയുടെ പരോൾ ഉടൻ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരോളിലിരുന്ന് രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ് ഷാഫി ചെയ്യുന്നതെന്ന് സതീശൻ ആരോപിച്ചു. ജയിലിലും പുറത്തും ക്വേട്ടഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നത് ഷാഫിയാണ്. ഇക്കാര്യത്തിൽ നിയമസഭയിൽ സർക്കാറിന് മറുപടി പറയേണ്ടി വരുമെന്നും സതീശൻ പറഞ്ഞു.
സ്വർണക്കടത്തും ഇതുമായി ബന്ധപ്പെട്ട ക്വേട്ടഷൻ പ്രവർത്തനങ്ങളുടേയും ആസൂത്രകൻ ഷാഫിയാണെന്ന് ആരോപണം ഉയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഷാഫിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇതിന് ശേഷവും ഷാഫി പരോൾ വ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കാൻ പൊലീസ് തയാറായിട്ടില്ല.
നേരത്തെ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതിന് പിന്നിൽ ടി.പി കേസ് പ്രതികളാകാനുള്ള സാധ്യതയുണ്ടെന്ന് തിരുവഞ്ചൂർ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.