നെടുമ്പാശ്ശേരി: പി.വി. അൻവർ വിഷയത്തിൽ യു.ഡി.എഫിലോ കോൺഗ്രസിലോ ഒരു അഭിപ്രായവ്യത്യാസവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെടുമ്പാശ്ശേരിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവർ വിഷയത്തിൽ യു.ഡി.എഫ് എടുത്ത നിലപാടാണ് ചുമതലപ്പെട്ടയാളെന്ന നിലയിൽ താൻ വെളിപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാർഥിയെ അൻവർ അംഗീകരിക്കണം എന്നതായിരുന്നു ആ നിലപാടെന്നും സതീശൻ പറഞ്ഞു.
അൻവർ ഒറ്റക്ക് മത്സരിക്കുമോയെന്നത് സാങ്കൽപിക ചോദ്യമാണ്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു മുതൽ കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പ്രചാരണം തുടങ്ങി. നിലമ്പൂരിലേത് കേവലം തെരഞ്ഞെടുപ്പ് പോരാട്ടം മാത്രമായിരിക്കില്ല, രാഷ്ട്രീയ മത്സരമാണ്. പിണറായി സർക്കാറിനെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള അവസരമായി ഇതിനെ പ്രയോജനപ്പെടുത്തും.
എൽ.ഡി.എഫ് സ്ഥാനാർഥിയെ ആക്ഷേപിക്കാൻ താനില്ല. സി.പി.എം സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. യു.ഡി.എഫ് പാളയത്തിൽ നിന്ന് ആരെയെങ്കിലും കിട്ടുമോയെന്ന് ഏറെ നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് സ്വന്തം സ്ഥാനാർഥിയെ നിർത്തിയതെന്നും സതീശൻ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.