കേരളത്തിലെ സംഘടനയുടെ അവസാനവാക്ക് കെ.പി.സി.സി അധ്യക്ഷനെന്ന് വി.ഡി. സതീശൻ

കണ്ണൂർ: കേരളത്തിലെ സംഘടനാ പ്രവർത്തനത്തിലെ അവസാന വാക്ക് കെ.പി.സി.സി അധ്യക്ഷന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂർ ഡി.സി.സി ആസ്ഥാനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും സംഘടനയിൽ ഉണ്ടാകാം. അതെല്ലാം പരിഹരിച്ച് സമന്വയത്തോട് കൂടി മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു.

പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവും. കെ.പി.സി.സി അധ്യക്ഷന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ മുഴുവൻ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ അച്ചടക്കം കൊണ്ടുവരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും വ്യക്തമാക്കി. ആർക്കും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കാൻ സാധിക്കില്ല. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുന്ന തരത്തിൽ മാധ്യമങ്ങൾ കെട്ടുകഥകൾ പ്രചരിപ്പിക്കരുത്. കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ട് കോൺഗ്രസ് മുന്നോട്ടു പോകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - VD Satheesan says KPCC president has the last word in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.