നിലമ്പൂരില്‍ സി.പി.എം വോട്ടുകളും യു.ഡി.എഫിനെന്ന് വി.ഡി. സതീശന്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം വോട്ടുകളും യു.ഡി.എഫിന് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചിട്ടയൊപ്പിച്ച പ്രവര്‍ത്തനം നടത്തിയാല്‍ യഥാര്‍ഥ കമ്യൂണിസ്റ്റുകാരുടെ വോട്ടും ലഭിക്കുമെന്നത് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഏറ്റവും ശക്തമായ യു.ഡി.എഫ് സംവിധാനമുള്ള മണ്ഡലമാണ് നിലമ്പൂര്‍. 30ന് ഒറ്റ ദിവസം കൊണ്ട് 263 ബൂത്തിലും പ്രവര്‍ത്തക കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കുകയാണ്. ഇതുവരെ കാണാത്ത ഐക്യമാണ് കോണ്‍ഗ്രസിലും യു.ഡി.എഫിലുമെന്നും വി.ഡി. സതീശൻ പറഞ്ഞു. അമരമ്പലം വ്യാപാരഭവനില്‍ അമരമ്പലം പഞ്ചായത്തിലെ യു.ഡി.എഫ് ബൂത്ത് ഭാരവാഹി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

നിലമ്പൂര്‍ വോട്ടു ചെയ്യുന്നത് കേരളത്തിന് വേണ്ടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. കേരളത്തിലെ ഭരണമാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാകും നിലമ്പൂരിലേതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - V.D. Satheesan says CPM votes in Nilambur will also go to UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.