കള്ളൻ കപ്പിത്താന്‍റെ ക്യാബിനിൽ; ലൈഫ് മിഷനല്ല കൈക്കൂലി മിഷനെന്ന് വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: അ​വി​ശ്വാ​സ​ പ്ര​മേ​യ ച​ർ​ച്ചയിൽ ഇടത് സ​ർ​ക്കാ​റി​നെ​തി​രെ ആഞ്ഞടിച്ച് പ്ര​തി​പ​ക്ഷം. സ്വർണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഒാഫീസാണെന്ന് പ്രമേയം അവതരിപ്പിച്ച് വി.ഡി. സതീശൻ ആരോപിച്ചു.

കള്ളൻ കപ്പിത്താന്‍റെ ക്യാബിനിലാണ്. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാ ഉത്തരവാദിത്തവും ശിവശങ്കറിന്‍റെ തലയിൽ കെട്ടിവെക്കുന്നു.

വ്യക്തമായ പദ്ധതിയുമായാണ് സ്വർണക്കടത്ത് സംഘം എത്തിയത്. സ്വർണക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഒാഫീസ് ഹൈജാക്ക് ചെയ്തു. മുഖ്യമന്ത്രിയുടെ ഒാഫീസിൽ പിൻവാതിൽ വഴി ജോലി നേടിയത് പദ്ധതി പ്രകാരമാണ്.

കൺസൽറ്റൻസിയുടെ പേരിൽ ചീഫ് സെക്രട്ടറിയുടേതിനേക്കാൾ ശബളം പറ്റുന്നവർ സംസ്ഥാനത്തുണ്ട്. കൺസൽറ്റൻസിയെ കുറിച്ച് ധവളപത്രം ഇറക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേരളത്തിൽ നിയമന നിരോധനമാണ്​. ചെറുപ്പക്കാർക്കിടയിൽ അമർഷം പുകയുന്നു. കൊട്ടിഗ്​ഘോഷിച്ച റീബിൽഡ്​ കേരളയും നവകേരളവുമൊക്കെ എവിടെപ്പോയെന്നും സതീശൻ ചോദിച്ചു.

ലൈഫ് മിഷൻ പദ്ധതിയിലും തട്ടിപ്പാണ്. ധാരണാപത്രം ഒപ്പിട്ട ശേഷം തുടർകരാറിൽ ഏർപ്പെട്ടില്ല. ലൈഫിൽ നാലേകാൽ കോടിയല്ല ഒമ്പതേകാൽ കോടിയാണ് കമീഷൻ. ഇതിൽ അഞ്ച് കോടി കോഴ കൊടുത്തത് ബെവ്കോ ആപ്പ് ഇടപാടിലാണ്. ലൈഫ് മിഷനല്ല കൈക്കൂലി മിഷനാണെന്നും സതീശൻ ആരോപിച്ചു.

ലൈഫ് പ്രോജക്ട് തുകയുടെ 46 ശതമാനം കൈക്കൂലിയായി കൊടുത്തു. ഇന്ത്യയിലെ കൈക്കൂലി കഥകളുടെ ചരിത്രത്തിൽ റെക്കോർഡ് ആണിത്. കള്ളക്കടത്തിന് വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി. സക്കാത്ത് കയ്യിൽ നിന്നാണ് കൊടുക്കേണ്ടത്. മാധ്യമ പ്രവർത്തകർക്കെതിരെ ശകാരവർഷം നടത്തുന്നു. 51 വെട്ട് വെട്ടി ജനാധിപത്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും കൊല്ലരുതെന്നും സതീശൻ ആവശ്യപ്പെട്ടു. 

ധനമന്ത്രിക്ക്​ എല്ലാം അറിയാമെങ്കിലും മന്ത്രിസഭയുടെ ഫുട്​ബോഡിൽനിന്നാണ്​ അദ്ദേഹത്തി​െൻറ യാത്ര. മ​ന്ത്രിസഭയിൽ മ​ന്ത്രിമാർ ചോദ്യം ചോദിക്കാൻ തയാറാവണം. ഇത്​ സ്​റ്റാലി​െൻറ മന്ത്രിസഭയൊന്നുമല്ല. അതുകൊണ്ട്​ മന്ത്രിമാർ പേടിയില്ലാതെ ചോദ്യം ചോദിക്കാൻ തയാറാവണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.