കീഴാറ്റൂർ: ദേശീയപാത വിഷയത്തിൽ ആവശ്യമെങ്കിൽ കിസാൻസഭ മാതൃകയിൽ ലോങ് മാർച്ച് നടത്തുമെന്ന് വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂർ. വയൽക്കിളികളുടെ സമരത്തെ ആരും ഹൈജാക്ക് ചെയ്തിട്ടില്ലെന്നും സുരേഷ് മാധ്യമങ്ങേളാട് പറഞ്ഞു. മഹാരാഷ്ട്രയിൽ കിസാൻസഭ സംഘടിപ്പിച്ച സമര മാതൃകയിലാവും തലസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കാൻ സർക്കാറിന് സമയ പരിധി നൽകും. സമാന സ്വഭാവമുള്ള സംഘടനകളെ സമരത്തിൽ അണിനിരത്തുമെന്നും സുരേഷ് കീഴാറ്റൂർ അറിയിച്ചു. ആറന്മുള മാതൃകയിലായിരിക്കും സമരം. ആറന്മുളയിൽ സി.പി.എം പി.ബി അംഗങ്ങളും ആർ.എസ്എസ് നേതാക്കളും ഒരുമിച്ച് സമരം നടത്തിയത് കേരളം മറന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.